top of page
Writer's pictureJithin Vijayan

Findings on Kerala Women in Chemical Sciences

കെമിക്കൽ സയൻസിലെ മലയാളി സ്​ത്രീ സാന്നിധ്യം: ചില കണ്ടെത്തലുകൾ


A Malayalam article published in the latest issue of TrueCopy THINK Webzine, 15 July 2022 - Packet 86.




കേരളത്തിലെ ഒരു പെണ്‍കുട്ടിയ്ക്ക് കെമിക്കല്‍ സയന്‍സ് മേഖലയിലേക്ക് കടന്നുവരാനും അതില്‍ തന്നെ തുടരാനും എത്രത്തോളം സാധ്യമാണ്? ഇന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്​ത്രീകൾ ഏതൊക്കെ കടമ്പ കടന്നാണ് ഇവിടെയെത്തിയത്? ‘സ്ത്രീകളുടെ കരിയര്‍വഴികള്‍ കെമിക്കല്‍ സയന്‍സ് മേഖലയില്‍: വിദ്യാഭ്യാസ ഘട്ടങ്ങളിലൂടെയുള്ള അന്വേഷണം’ എന്ന പഠനത്തിലെ കണ്ടെത്തലുകൾ ഇത്തവണത്തെ ട്രൂകോപ്പി തിങ്ക് വെബ്സീനില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. ഞാനും ഹനാനും ചേര്‍ന്ന് എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍:


കെമിസ്ട്രി, സ്​ത്രീ എന്നൊക്കെ കേള്‍ക്കുമ്പോള്‍ സാധാരണ മേരി ക്യൂറിയുടെ പേരാണ് മനസ്സിലേക്ക് ഓടിയെത്തുക. ഹൈസ്‌കൂള്‍ ക്ലാസില്‍ ടീച്ചര്‍ ക്യൂറി കുടുംബത്തിന്റെ കഥ പറയുമ്പോള്‍ അഭിമാനത്തോടെ തന്റെ ഭാവിവഴികള്‍ സ്വപ്നം കണ്ട ഒരു പെണ്‍കുട്ടിയുടെ മുഖമാണ് എന്തോ മനസ്സിലേയ്ക്ക് ആദ്യം കടന്നുവരുന്നത്. മേരിയുടെ വഴിയെ അല്ലെങ്കിലും കെമിസ്ട്രിയുടെ ഏതെങ്കിലും ഒരു ശാഖയില്‍ പോലും എത്താന്‍ കഴിയാതെ അവള്‍ ശ്വാസം മുട്ടുന്നത്, കെമിസ്ട്രി ലാബിലെ ഷെല്‍ഫുകളിലൊന്നില്‍ സ്വപ്നം നിറച്ച് അവള്‍ വെച്ച ബീക്കര്‍ നിലത്തുവീണുടയുന്നത്, പങ്കാളിയും കുട്ടിയും മാത്രമുള്ള ഒരു കുമിളയിലേക്ക് സ്വയം നിറയുന്നത്, എല്ലാം ഒരു മിന്നായം പോലെ അവരോട് സംസാരിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞിരുന്നു. എത്രയൊക്കെ ശ്രമിച്ചാലും പരമാവധി ഒരു ടീച്ചര്‍ പോസ്റ്റ്. അതിലപ്പുറം പോകാന്‍ കഴിയില്ലെന്ന ‘യാഥാര്‍ഥ്യം' അവള്‍ എപ്പൊഴോ അറിയാതെ അംഗീകരിച്ചിരുന്നു.

2020 ജൂണിൽ, ആദ്യ കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് ഈ പഠനത്തിന് ജീവന്‍വെയ്ക്കുന്നത്. ഇത് കെമിസ്ട്രിയിലെ മാത്രം പ്രശ്‌നമല്ലെന്നും പെണ്‍കുട്ടികള്‍ പൊതുവില്‍ നേരിടേണ്ടിവരുന്ന കടമ്പകളുടെ ഒരു ഉദാഹരണം മാത്രമാണെന്നുമുള്ള തിരിച്ചറിവോടെ തന്നെയായിരുന്നു തുടക്കം. പഠനത്തിനായുള്ള ഞങ്ങളുടെ പ്രോപ്പോസല്‍, കേംബ്രിഡ്ജ് ആസ്ഥാനമായ പ്രസിദ്ധ രസതന്ത്രക്കൂട്ടായ്മയായ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി അംഗീകരിച്ച് ധനസഹായം നല്‍കിയതോടെ പ്രോജക്ട് ആരംഭിച്ചു. കേരളത്തിന്റെ, വളരെ മികച്ചതെന്ന് നമ്മള്‍ പലപ്പോഴും അഭിമാനംകൊള്ളുന്ന വിദ്യാഭ്യാസമേഖലയില്‍, സ്ത്രീകള്‍ കടന്നുപോകുന്ന വഴികള്‍ അറിയുന്നതിന്റെ ഒരു തുടക്കമാണ് ഈ പഠനമെന്ന് പതിയെ ഞങ്ങള്‍ മനസ്സിലാക്കിത്തുടങ്ങി. കെമിസ്ട്രി പശ്ചാത്തലത്തില്‍ നിന്ന്​ രണ്ടുപേര്‍ - ജാസില്‍, അനു; ഗവേഷണ- വിശകലനമേഖലയില്‍ നിന്ന്​ ജിതിന്‍, ഹനാന്‍; മനഃശാസ്ത്ര- സാമൂഹ്യശാസ്ത്രമേഖലയില്‍ നിന്ന്​ അസ്മാബി, ശ്രീനാഥ് - രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പഠന- ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഞങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ ആദ്യം പങ്കുവെച്ചത് വിദ്യാഭ്യാസത്തിന്റെ പല ഘട്ടങ്ങളിലായി പലരും കൊഴിഞ്ഞുപോകുന്നത് കാണുമ്പോള്‍ തോന്നുന്ന പ്രയാസം തന്നെയായിരുന്നു.



തുടര്‍ന്ന് വായിക്കാന്‍:


പഠനത്തില്‍ നിന്ന്​ ലഭിച്ച വിവരങ്ങള്‍ പലതും സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലിനെ കുറിച്ചുമുള്ള (മിഥ്യാ)ധാരണകള്‍ മാറ്റുന്നതായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസേതര മേഖലകളായ വ്യവസായ സ്ഥാപനങ്ങള്‍, ലാബുകള്‍ തുടങ്ങിയവയില്‍ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണ്; 262 പേരില്‍ 12 പേര്‍ മാത്രം. കേരളത്തിന്റെ സാമൂഹ്യരംഗത്ത് നിലനില്‍ക്കുന്ന ജാതീയ പിന്നാക്കാവസ്ഥ പഠനത്തിലും തെളിഞ്ഞുനിന്നു. പട്ടികജാതി- വർഗ വിഭാഗങ്ങളില്‍ നിന്ന്​ 13 പ്രതിനിധികള്‍ മാത്രമാണുണ്ടായിരുന്നത്, മൊത്തം പങ്കാളിത്തത്തിന്റെ അഞ്ചുശതമാനത്തില്‍ താഴെ മാത്രം.

33 views0 comments

Comments


bottom of page